Times Kerala

നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് മെയ് ഏഴിന് വിജയദിനമായി ആചരിക്കും: എ വിജയരാഘവൻ

 
നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് മെയ് ഏഴിന് വിജയദിനമായി ആചരിക്കും: എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് മെയ് ഏഴിന് വിജയദിനമായി ആചരിക്കുമെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. തെരുവുകളിൽ ഇറങ്ങിയുള്ള ആഘോഷമായിരിക്കില്ല. പ്രവർത്തകരും വോട്ടർമാരും വീട്ടിൽ ദീപം തെളിയിച്ചായിരിക്കും വിജയം പങ്കിടുക.

സർക്കാരിന്റെ പ്രവർത്തനങ്ങളിലെ ജനസ്വീകാര്യതയാണ് ഇടതിന്റെ വിജയത്തോടെ വെക്തമായതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ സമയത്ത് കേന്ദ്ര ഏജൻസികളെ കൂട്ട് പിടിച്ചുള്ള തന്ത്രമായിരുന്നു കേന്ദ്ര സർക്കാരിന്റേത്. പ്രതിപക്ഷവും അതിന് കൂട്ട് നിന്നു.എന്നാൽ കേരളം മികച്ച മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story