Times Kerala

യു എ ഇയിൽ 1699 പേർക്ക് കോവിഡ്

 
യു എ ഇയിൽ 1699 പേർക്ക് കോവിഡ്

അബു ദാബി: യു എ ഇയിൽ 1699 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,27,266 ആയി. 1686 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

കോവിഡ് മൂലം രണ്ട് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1598 ആയി. യു എ ഇ ഇതുവരെ 10.6 മില്യൺ ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞു.

Related Topics

Share this story