Times Kerala

ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് കെ എസ് ആർ ടി സി സി

 
ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് കെ എസ് ആർ ടി സി സി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം സ്ഥിരീകരിക്കുകയും നിയന്ത്രണങ്ങൾ വരുകയും ചെയ്ത സാഹചര്യത്തിൽ കെ എസ് ആർ ടി സി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് കെ എസ് ആർ ടി സി സി എം ഡി അറിയിച്ചു. വരുമാന നഷ്ടത്തെ തുടർന്ന് ഇത്തരം സർവീസുകൾ നിർത്തുമെന്നത് നുണപ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സർവീസ് എപ്പോഴും നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അത് ആവശ്യമെങ്കിൽ കോവിഡ് മാറുന്ന നിലയ്ക്ക് 70 % ആക്കി ഉയർത്താനും നിർദേശം നൽകി. മെയ് 15 മുതൽ കർഫു ഒഴിവാക്കുന്ന മുറയ്ക്ക് സർവീസ് എണ്ണം കൂട്ടും.

Related Topics

Share this story