Times Kerala

മിലിട്ടറി സ്റ്റേഷനില്‍ മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിന് പട്ടാളക്കാരനെ വധിക്കാന്‍ ശ്രമിച്ച മേജര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ്

 
മിലിട്ടറി സ്റ്റേഷനില്‍ മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിന് പട്ടാളക്കാരനെ വധിക്കാന്‍ ശ്രമിച്ച മേജര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ്

മുംബൈ: മുംബൈയിലെ ഔന്ധ് മിലിട്ടറി സ്റ്റേഷനില്‍ മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചതിന് പട്ടാളക്കാരനെ വധിക്കാന്‍ ശ്രമിച്ച മേജര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്. സംഘവി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രമേഷ് മോഹന്‍ റാവു എന്ന ജവാനെയാണ് മേജറും സംഘവും ആക്രമിച്ചത്.

മിലിട്ടറി ക്യാമ്ബിലേക്ക് വിളിച്ചുവരുത്തി തനിക്ക് മദ്യം നല്‍കി. വേണ്ടെന്ന് പറഞ്ഞപ്പോള്‍ ബലം പ്രയോഗിച്ച്‌ മദ്യം വായിലേക്കൊഴിച്ചെന്നും ദണ്ഡുപയോഗിച്ച്‌ മര്‍ദിച്ചെന്നും ജവാന്‍ പൊലീസില്‍ പരാതി നല്‍കി. മേജര്‍ക്ക് പുറമെ, ലെഫ്റ്റനന്‍റ്, സുബേദാര്‍മാര്‍ എന്നിവരാണ് കേസിലെ മറ്റ്‌ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സൈന്യം ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്നും പോലീസ് വെളിപ്പെടുത്തി .

Related Topics

Share this story