Nature

പൊതുമരാമത്ത് വകുപ്പില്‍ തികഞ്ഞ അഴിമതി നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പില്‍ തികഞ്ഞ അഴിമതി നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . മന്ത്രിക്കും സെക്രട്ടറിക്കും എന്ന പേരില്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി . 2015ലെ വിജിലന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രസ്താവനയുമായി രംഗത്തുവന്നത് . അന്നത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിനനുസരിച്ച്‌ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ പാലാരിവട്ടം മേല്‍പ്പാലത്തിന് ഈ ദുര്‍ഗതി സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വിജിലന്‍സ് അധികൃതര്‍ പഠനം നടത്തിയിരുന്നു. 2015ല്‍ ഈ പഠന റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു .

പഠനത്തിലെ വിവിധ തരത്തിലുള്ള അഴിമതിയെ കുറിച്ച്‌ പറയുന്നത് ഇങ്ങനെ :

1. മരാമത്ത് പണിയുടെ ബില്‍ തയ്യാറാക്കുന്ന അവസരത്തില്‍ പൊതുമരാമത്ത് വകുപ്പിലെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന കൈക്കൂലിയുടെ ശതമാനം

2. മരാമത്ത് പണി പൂര്‍ത്തിയയാക്കാതെ ബില്‍ പാസ്സാക്കി കൈക്കൂലി വാങ്ങിയ സംഭവം

3. പുതുക്കിയതും പെരുപ്പിച്ചതും ആയ എസ്റ്റിമേറ്റ് അനുവദിച്ച്‌ കൈക്കൂലി വാങ്ങല്‍

4. ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറിച്ചു വില്‍ക്കുന്നു

5.ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിനും നിയമനത്തിനും മറ്റുമായി കൈക്കൂലിയായി നിശ്ചിത തുക വാങ്ങുന്നു

6.മന്ത്രിക്കും സെക്രട്ടറിക്കും നല്‍കുന്നതിന് എന്ന് പറഞ്ഞ് വിവിധ ഡിവിഷനുകളില്‍ നിന്ന് എന്‍ജിനിയര്‍മാര്‍ പണപ്പിരിവ് നടത്തുന്നു. മേപ്പടി പണം അവര്‍ക്ക് തന്നെ കൈമാറുകയാണോ മുകളിലേക്ക് കൈമാറുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല.

7. കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതി.

നിര്‍മാണത്തില്‍ അഴിമതി നടത്തിയവര്‍ രക്ഷപെടാന്‍ പോകുന്നില്ലെന്നും മുഖ്യ മണ്തരി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

You might also like

Comments are closed.