chem

ആയുഷ്ഗ്രാം പദ്ധതിയില്‍ ഒഴിവ് ; ഇന്റര്‍വ്യൂ ജൂണ്‍ 12ന്

പത്തനംതിട്ട : നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിയിലേക്ക് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള ഒരു താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂണ്‍ 12ന് രാവിലെ 11.30ന് ഇന്റര്‍വ്യൂ നടത്തും. എസ്‌എസ്‌എല്‍സി പാസായതും കായികക്ഷമതയുള്ളവരുമായവര്‍ക്ക് പങ്കെടുക്കാം. പ്രായം 40ന് താഴെയായിരിക്കണം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0468 2324337.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.