Times Kerala

പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തി; മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം പിണറായി വിജയൻ മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ

 
പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തി; മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം പിണറായി വിജയൻ മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ

കോഴിക്കോട്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്ന് നിജേപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.014ലെ കണക്ക് നോക്കിയാൽ എട്ടു ശതമാനം വോട്ട് സിപിഎമ്മിന് നഷ്ടമായി. ഈ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് വോട്ട് കുറഞ്ഞു. പാലക്കാട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.പാലക്കാട്ട് സിപിഎമ്മിന് 2500 വോട്ട് കുറഞ്ഞുവെന്നും, ഇത് കച്ചവടം ചെയ്തതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.ബിജെപി നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Related Topics

Share this story