Times Kerala

ബ്രിട്ടീഷ് യുവതി പാകിസ്ഥാനിലെ വാടക വീട്ടിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ; കുറ്റക്കാരെന്നു സംശയിക്കുന്ന രണ്ടുപേരെ പോലീസ് തിരയുന്നു

 
ബ്രിട്ടീഷ് യുവതി പാകിസ്ഥാനിലെ വാടക വീട്ടിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ; കുറ്റക്കാരെന്നു സംശയിക്കുന്ന രണ്ടുപേരെ പോലീസ് തിരയുന്നു

26 കാരിയായ ബ്രിട്ടീഷ് യുവതി പാകിസ്ഥാനിലെ വാടക വീട്ടിൽ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യുവതിയുടെ വീട്ടിലേക്കതിക്രമിച്ചു കയറിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ,യാണ് സംഭവം നടന്നത്. പരിസര വാസികളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് യുവതിയോട് വിവാഹാഭ്യർത്ഥനയുമായി രണ്ടു ചെറുപ്പക്കാർ നിരന്തരം ശല്യം ചെയ്തിരുന്നു. പെട്ടെന്നുള്ളൊരു മനോവികാരത്തിൽ നടത്തിയ കൊലയാകാമെന്ന സംശയത്തിൽ പോലിസ് ആ രണ്ടു ചെറുപ്പക്കാർക്കായുള്ള തിരച്ചിൽ നടത്തുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് യുവതിയുടെ അമ്മാവൻ നൽകിയ പരാതിയിൽ രണ്ടു ചെറുപ്പക്കാർ അവളെ ഭീഷണിപ്പെടുത്തുന്നതായും ഉപദ്രവിക്കുന്നതായും എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ രണ്ടുചെറുപ്പക്കാർക്കുമെതിരെ നിയമ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യുവതിയുടെ അമ്മാവൻ. രണ്ടു മാസങ്ങൾക്കുമുൻപാണ് മായ യു കെ യിൽ നിന്നും പാകിസ്ഥാനിലെത്തിയത്. അജ്ഞാതനായൊരാളാണ് മായയുടെ കൊലപാതകത്തെപ്പറ്റി പോലീസിനെ അറിയിച്ചത്. മായയുടെ വീടിനോടു ചേർന്ന് താമസിക്കുന്ന സുഹൃത്താണ് ഇപ്പോൾ പോലീസിനെ അന്വേഷണത്തിൽ സഹായിക്കുന്നത്.

Related Topics

Share this story