Times Kerala

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

 
ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുവൈത്തിലാണ് സംഭവം. അപകട വിവരമറിഞ്ഞു പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി ശ്വാസം മുട്ടി മരിച്ചിരുന്നു.അതേസമയം, സംഭവത്തില്‍ ദുരൂഹത പൂര്‍ണമായും തള്ളിക്കളയാറായിട്ടില്ലെന്നും ഫര്‍വാനിയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Related Topics

Share this story