Times Kerala

അമ്പിളി ദേവിയുടെ ഗാർഹികപീഡന പരാതി; ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

 
അമ്പിളി ദേവിയുടെ ഗാർഹികപീഡന പരാതി; ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

കൊല്ലം: നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ആദിത്യൻ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയെ തുടർന്നാണ് ആദിത്യന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു വച്ചത്. ആദിത്യൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച്‌ സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എ.സി.പിക്കുമാണ് അമ്പിളി ദേവി പരാതി നല്‍കിയത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തപ്പെട്ട് അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ആദിത്യന്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു.

Related Topics

Share this story