Times Kerala

ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സര്‍ക്കാരിനെ പ്രശംസിച്ച് ഹെെക്കോടതി

 
ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സര്‍ക്കാരിനെ പ്രശംസിച്ച് ഹെെക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് കേരള ഹെെക്കോടതി. ആര്‍ടിപിസിആറിനെ ആവശ്യ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. പരിശോധനാ നിരക്ക് 1700ല്‍ നിന്ന് 500 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനെ പ്രശംസിച്ചത്.

Related Topics

Share this story