Times Kerala

കയ്യാങ്കളിയെ തുടര്‍ന്ന് യുവാവിനെ ആറംഗ സംഘം തലക്കടിച്ച്‌ കൊലപ്പെടുത്തി

 
കയ്യാങ്കളിയെ തുടര്‍ന്ന് യുവാവിനെ ആറംഗ സംഘം തലക്കടിച്ച്‌ കൊലപ്പെടുത്തി

ഡല്‍ഹി : കയ്യാങ്കളിയെ തുടര്‍ന്ന് യുവാവിനെ ആറംഗ സംഘം തലക്കടിച്ച്‌ കൊന്നു. വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഗൗരവ്(24) കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെന്ന് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഭിഷാം സിംഗ് വ്യക്തമാക്കി.

ഗൗരവും സുഹൃത്ത് സതീഷും മേഖലയിലെ റോക്കി, രവി എന്നിവരുമായി തല്ലുണ്ടാക്കി . ഞായറാഴ്ച നടന്ന സംഭവത്തില്‍ റോക്കിയെയും രവിയെയും ഇവര്‍ കത്തികൊണ്ട് കുത്തി. പരുക്കേറ്റ ഇരുവരും സുഹൃത്തുക്കളായ മറ്റ് നാലുപേരുമായി എത്തി ഗൗരവിനെയും സതീഷിനെയും തലക്ക് അടിക്കുകയായിരുന്നു. സതീഷ് ഓടിരക്ഷപ്പെട്ടെങ്കിലും ഗൗരവ് ആറംഗ സംഘത്തിന്‍റെ പിടിയിലായി. ഇഷ്ടികകൊണ്ട് തലക്കടിച്ചാണ് ഗൗരവിനെ ഇവര്‍ കൊലപ്പെടുത്തിയത്. പ്രതികളെക്കുറിച്ച്‌ വ്യക്തത ലഭിച്ചെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വെളിപ്പെടുത്തി .

Related Topics

Share this story