Times Kerala

രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയാൽ മാത്രമേ കോവിഡ് തടയാനാവു; കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

 
രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയാൽ മാത്രമേ  കോവിഡ് തടയാനാവു; കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ സമ്പൂര്‍ണ ലോക്ഡൗണ്‍ മാത്രമാണ് ഏക ഉപാതിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കിയായിരിക്കണം രാഹുല്‍ പറഞ്ഞു. ലോക്ഡൗണ്‍ നടപ്പാക്കണമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ വരുമാനം ഉറപ്പിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടർന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ഥ്യം ഉള്‍കൊള്ളുന്നില്ലെന്നും സര്‍ക്കാര്‍ ആളുകളെ കൊല്ലുകയാണെന്ന് അദ്ദേഹം ട്വീറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി.

Related Topics

Share this story