chem

ഒരു ദശാബ്ദത്തിനിപ്പുറം ഒറ്റക്കണ്ണന്‍ എന്ന വ്യത്യാസം മാത്രം, ഇരയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലാത്തതു കൊണ്ട് വാര്‍ത്താ പ്രാധാന്യം ഏതാണ്ട് അസ്തമിച്ചു, പക്ഷെ ഒറ്റക്കണ്ണന്‍ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല; കുറിപ്പ്

പത്ത് വര്‍ഷങ്ങള്‍ക്ക് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിപ്പുറത്തിട്ട് ഒറ്റക്കൈയ്യനായ ഗോവിന്ദച്ചാമി എന്നകൃമിനാൽ ക്രൂരമായി ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തിയത്. ഈ അടുത്തദിവസമായിരുന്നു കൊച്ചിയിലും ട്രെയിനിനുള്ളിൽ യുവതി ആക്രമിക്കപ്പെട്ടത്. എന്നാൽ സംഭവത്തെ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞിട്ടില്ല. ഈ സഹചര്യത്തിൽ രമ്യ എസ് ആനന്ദ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണു ചർച്ചയാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

പാസ്സഞ്ചര്‍ ട്രെയിന്‍ ഇന്നും തീര്‍ത്തും വിജനമാണ്.
കുറെ ദിവസമായി പേടിച്ചരണ്ട മുഖമുള്ള പാവപ്പെട്ട ഉദ്യോഗസ്ഥകളോടൊപ്പമാണ് യാത്ര.
(നന്നെ പുലര്‍ച്ചെ എഴുന്നേറ്റു കുടുംബത്തിന് എല്ലാം തയാറാക്കി വച്ചു അതിലൊരു പൊതി തനിക്കുമെടുത്തു ബാഗ് നെഞ്ചോടു ചേര്‍ത്തു ട്രെയിനിലേക്ക് കിതച്ചു വിയര്‍ത്തു കയറുന്ന ഒരു പറ്റം പാവങ്ങള്‍..)
ഉറുമ്പുകള്‍ കൂട്ടം കൂടിയിരിക്കും പോലെ അവര്‍ ഒരുമിച്ചു കൂടിയിരിക്കും.
ഓരോ സ്റ്റേഷനുകള്‍ എത്തുമ്പോള്‍, ഓരോരുത്തരായി ഇറങ്ങുമ്പോള്‍,
വൃത്തം ചുരുങ്ങി ചെറുതാകുമ്പോള്‍ ആള്‍ക്കൂട്ടം നല്‍കുന്ന സുരക്ഷിതത്വം നഷ്ടമാകുമ്പോള്‍ ഭയം കൊണ്ട് വീണ്ടും ചുങ്ങിച്ചുരുളുന്ന മുഖങ്ങള്‍..
ഇന്ന് എന്നോട് ഈ നീലപ്പാദങ്ങളുടെ ഉടമ വന്നു പറഞ്ഞു.’എനിക്ക് ആധി കാരണം ഉറക്കമില്ല. ഒന്നു മയങ്ങിക്കോട്ടെ’. ‘സുരക്ഷിതമായി ഉറങ്ങു ‘എന്ന് പറഞ്ഞു ഞാന്‍ അവരുടെ ഉറക്കത്തിനു കാവലിരുന്നു.
പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ്
ഒറ്റക്കൈ മാത്രമുള്ള ഒരാള്‍
പൂര്‍ണ്ണ ആരോഗ്യവതിയായ,
ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന,
ഒരു പാവം പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിപ്പുറത്തിട്ട് മൃതപ്രായമായ ആ ശരീരത്തെ തികച്ചും
അപമാനിച്ചു കൊലപ്പെടുത്തിയിട്ടു
സുഖകരമായി ജീവിക്കുന്ന നാടാണ്.
ഒരു ദശാബ്ദത്തിനിപ്പുറം ഒറ്റക്കണ്ണന്‍ എന്ന വ്യത്യാസം മാത്രം. ഇരയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലാത്തതു കൊണ്ട് വാര്‍ത്താ പ്രാധാന്യം ഏതാണ്ട് അസ്തമിച്ചു.
പക്ഷെ ഒറ്റക്കണ്ണന്‍ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല.
ട്രെയിനിലെ സ്ഥിരം കുറ്റവാളി ആണത്രേ. എത്രയും പരിഹാസ്യമായ ഒരു വിശേഷണം അല്ലേ??
ഓരോ തവണയും മാല പൊട്ടിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍, പിടിക്കപ്പെട്ടാലായി ഇല്ലെങ്കിലായി എന്തായാലും മൂന്നുമാസം കഴിഞ്ഞു വീണ്ടും അടുത്ത ഇര. പോലീസ് സ്റ്റേഷനില്‍ ലുക്ക് ഔട്ട് നോട്ടീസ് എന്ന പേരില്‍ വമ്പന്‍ കട്ട് ഔട്ട്. മാല വിറ്റ പൈസ തീരുമ്പോള്‍ വീണ്ടും അടുത്ത ഇര.
(എന്തിനു സ്ത്രീകള്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നു? മാല ഇടുന്നു?എന്ന അപഹാസ്യമായ ചോദ്യം ചോദിക്കരുത്. നിങ്ങളൊക്കെത്തന്നെയാണ് മാല, താലി, അരഞ്ഞാണം കെട്ട് തുടങ്ങിയ ചടങ്ങുകളുടെ സൂക്ഷിപ്പുകാര്‍. )
നട്ടെല്ലും തലയും തകര്‍ന്നു മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കിടക്കുന്ന ഇര ഇനി
എന്ന് ആ മെന്റല്‍,ഫിസിക്കല്‍ ട്രോമ സ്റ്റേജില്‍ നിന്നും രക്ഷപെടും???
അടുത്ത ഇര ആരായിരിക്കും??

You might also like
Leave A Reply

Your email address will not be published.