Times Kerala

കണക്കിലെ ഗുണനപ്പട്ടികക്ക്​ വൈവാഹിക ജീവിതത്തിൽ വല്ല റോളും ഉ​ണ്ടോ?; വരന്​ രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വധു മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപ്പോയി

 
കണക്കിലെ ഗുണനപ്പട്ടികക്ക്​ വൈവാഹിക ജീവിതത്തിൽ വല്ല റോളും ഉ​ണ്ടോ?; വരന്​ രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വധു മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപ്പോയി

മഹോബ: വിവാഹദിവസം വരന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ പ്രതിശ്രുത വധു ലളിതമായ ഒരു​ ചോദ്യം മുന്നോട്ടു വച്ചു. രണ്ടിന്‍റെ ഗുണനപ്പട്ടിക ചൊല്ലാനായിരുന്നു വധുവിന്റെ ആവശ്യം. എന്നാൽ വരന് ഗുണനപ്പട്ടിക അറിയാത്തതിനാൽ പെൺകുട്ടി മണ്ഡപത്തിൽ നിന്ന്​ ഇറങ്ങിപോകുകയായിരുന്നു. ഗണിതത്തിന്‍റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരാളെ തനിക്ക് ജീവിതപങ്കാളിയായി വേണ്ടെന്ന്​ പറഞ്ഞായിരുന്നു പെൺകുട്ടി വിവാഹം വേണ്ടെന്ന്​ വെച്ച് മണ്ഡപത്തിൽ നിന്ന്​ ഇറങ്ങി പോയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഉറച്ച തീരുമാനത്തിലായിരുന്നു. വരന്‍റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെച്ച് പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ചുവെന്നും വധുവിന്‍റെ ബന്ധുവായ പെൺകുട്ടി പറഞ്ഞു. അതേസമയം, ഇരു കുടുംബങ്ങളും പരസ്​പരം നൽകിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നൽകാമെന്ന വ്യവസ്​ഥയിൽ വിഷയം ഒത്തുതീർപ്പാക്കിയതിനാൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തില്ല.

Related Topics

Share this story