Times Kerala

കൊവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ നിര്‍ത്തിവച്ചു

 
കൊവിഡ് വ്യാപനം രൂക്ഷം; ഐപിഎല്‍ നിര്‍ത്തിവച്ചു

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവച്ചു.ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് മത്സരങ്ങൾ മാറ്റിവെച്ചത്.ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര,സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ വൃദ്ധിമാൻ സാഹക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും മത്സരങ്ങൾ നടത്തുന്നതിനെതിരെ ഉയർന്ന പ്രധിഷേധത്തെ തുടർന്നാണ് ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

Related Topics

Share this story