Times Kerala

‘സര്‍ക്കാര്‍ ചെയ്തത് ചതി’ നീതി കിട്ടും വരെയും സമരം തുടരും ; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

 
‘സര്‍ക്കാര്‍ ചെയ്തത് ചതി’ നീതി കിട്ടും വരെയും സമരം തുടരും ; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട് : സര്‍ക്കാരില്‍ നിന്ന് നീതി കിട്ടും വരെയും സമരം തുടരുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാര്‍ ചെയ്തത് ചതിയാണെന്നും സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഇടപെടലില്ലായെന്നും മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്ന് വിചാരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. കൂടാതെ പിണറായി വിജയനെതിരെ മത്സരിച്ച്‌ നേടിയ വോട്ടുകള്‍ വലിപ്പമുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അതെസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്.

Related Topics

Share this story