Times Kerala

ലോകകപ്പ്: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്ക്

 
ലോകകപ്പ്: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്ക്

ലണ്ടൻ : ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്ക്. ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് ധവാന് പരിക്ക് പറ്റിയത്. ഇടത് കൈവിരലിന്‌ പരിക്കേറ്റ ധവാന് ഇന്ന് പരിശീലനത്തിനും ഇറങ്ങിയില്ല. വ്യാഴാഴ്ച ആണ് ഇന്ത്യയുടെ മൂന്നാം മത്സരം. ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളി.

ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ ആണ് പരിക്ക് പറ്റിയത്. കോൾട്ടർ നൈലിന്റെ പന്ത് നേരിട്ടപ്പോൾ ആണ് കൈവിരലിന് പരിക്ക് പറ്റിയത്. രണ്ടാം മത്സരത്തിൽ ധവാൻ ഫീൽഡിങ്ങിനും ഉറങ്ങിയിരുന്നില്ല.

Related Topics

Share this story