Times Kerala

റെംഡെസിവര്‍ മരുന്നിന്റെ വിതരണം ;മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഹൈക്കോടതി

 
റെംഡെസിവര്‍ മരുന്നിന്റെ വിതരണം ;മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഹൈക്കോടതി

ദില്ലി :  റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി കോടതി .

റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും കേന്ദ്രത്തോടും  ഡല്‍ഹി ഹൈക്കോടതി മറുപടി തേടിയത്.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ആരോഗ്യമന്ത്രാലയം, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍, സിപ്ല, സിഡസ്, കാഡില എന്നീ വിവിധ സ്ഥാപനങ്ങള്‍ക്ക്  കോടതി നോട്ടിസ് നല്‍കി

Related Topics

Share this story