Times Kerala

വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഭവം; ഒരാൾ അറസ്റ്റിൽ

 
വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഭവം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.കോടഞ്ചേരി മീന്മുട്ടി കാട്ടിലേടത്ത് ചന്ദ്രന്‍ (52) ആണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും നാടന്‍ തോക്കും തിരകളും ഇറച്ചിയുമടക്കം പിടികൂടിയിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് അറസ്റ്റിലായതെന്നും, സംഘത്തില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാര്‍ അറിയിച്ചു. പ്രതിയെ താമരശേരി ജെഎഫ്‌സിഎം കോടതി റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.

Related Topics

Share this story