Times Kerala

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം

 
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായിത്തുടരുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് കുറക്കണമെന്ന് കോടതിയുടെ നിർദ്ദേശം. കാമ്പസുകളിൽ നൽകുന്ന പല സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭിക്കാത്തതിനാൽ ഫീസ് കുറക്കണമെന്നാണ് കോടതി നിർദേശിക്കുന്നത്. വിദ്യാർഥികൾക്ക് നൽകാത്ത സൗകര്യങ്ങൾക്ക് പോലും ഫീസ് ഈടാക്കുന്ന തരത്തിലുള്ള ബിസിനസ് താൽപര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേകഷിക്കണമെന്ന് കോടതി പറഞ്ഞു. ലോക്ഡൗണ് കാരണം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഇലക്ട്രിസിറ്റി, വാട്ടർ ചാർജ്, സ്റ്റേഷനറി ചാർജ്, മേൽനോട്ടത്തിനുള്ള ചാർജ് എന്നീ വകയിൽ മാനേജ്മെന്‍റുകൾക്ക് ചെലവ് കുറയാൻ ഇടയുണ്ട്. ലോക്ഡൗണിന്‍റെ ഭാരം വിദ്യാർഥികളുടെ മേലിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Related Topics

Share this story