Times Kerala

ചേർത്തലയിൽ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വീടിനുനേരെ അക്രമം ; അഞ്ച്പേർ അറസ്റ്റിൽ

 
ചേർത്തലയിൽ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വീടിനുനേരെ അക്രമം ; അഞ്ച്പേർ അറസ്റ്റിൽ

ആലപ്പുഴ : ചേർത്തല എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ജ്യോതിസിന്റെ വീടിനുനേരെ ആക്രമണം . കേസില്‍ അഞ്ച്പേർ അറസ്റ്റിൽ . അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്‌തത്‌ .മുട്ടത്തിപ്പറമ്ബ് ആഞ്ഞിലിക്കാട്ട് ശ്രീകാന്ത്(29), കൊക്കോതമംഗലം വേലശേരില്‍ രാജീവ്(39), ചിറയില്‍ സുരാജ്(28) തെക്കേ കൂലാത്ത് രതീഷ്(25) കരിയില്‍ വിഷ്ണു(31) എന്നിവരെയാണ് പോലീസ് പിടികൂടിയത് . പതിനൊന്നാംമൈലിന് സമീപത്തെ വീടിനുള്ളിലേക്ക് പടക്കം പൊട്ടിച്ചെറിയുകയും ഹെല്‍മറ്റുകള്‍ എറിയുകയും ചെയ്‌തെന്നും സിപിഎം പ്രവര്‍ത്തകരാണ് പിന്നിലെന്നും കാട്ടി ജ്യോതിസ് ജില്ലാ പോലീസ് മേധാവി ക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . അതെസമയം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത് .

Related Topics

Share this story