Times Kerala

ജോണ്‍സണ്‍സ് ബേബി ഷാമ്ബുവില്‍ ഹാനികരമായ ഘടകങ്ങള്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പുനർപരിശോധനാ ഫലം

 
ജോണ്‍സണ്‍സ് ബേബി ഷാമ്ബുവില്‍ ഹാനികരമായ ഘടകങ്ങള്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പുനർപരിശോധനാ ഫലം

ഡല്‍ഹി : ജോണ്‍സണ്‍സ് ബേബി ഷാമ്ബുവില്‍ ഫോര്‍മാല്‍ഡിഹൈഡ് ഇല്ലെന്ന് ഉറപ്പാക്കുന്ന രാജസ്ഥാന്‍ എഫ്ഡിഎയുടെ നിഗമനത്തില്‍ തങ്ങള്‍ക്കു സംതൃപ്തിയുണ്ടെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് പറഞ്ഞു. തങ്ങളുടെ സ്വന്തം പരിശോധനയേയും ജോണ്‍സണ്‍സ് ബേബി ഷാമ്ബുവില്‍ ഫോര്‍മാല്‍ഡിഹൈഡോ ഫോര്‍മാല്‍ഡിഹൈഡ് ഉല്‍പാദിപ്പിക്കുന്ന ഘടകങ്ങളോ ഇല്ലെന്ന ദീര്‍ഘകാലമായുള്ള വാഗ്ദാനത്തേയും വീണ്ടും ശരിവെക്കുന്നതാണ് ഈ പരിശോധനാ ഫലം. പുന പരിശോധനയ്ക്കായുള്ള ഒരു മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെ തുടര്‍ന്നുള്ള അപ്പലേറ്റ് ലബോറട്ടറിയുടെ പരിശോധനയുടെ ഫലമാണിത്. പിഴവുകള്‍ ഉള്ള നേരത്തെ നടത്തിയ പരിശോധനാ ഫലം തിരുത്തുന്നതുമാണിത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ കൂടുതല്‍ പ്രധാനപ്പെട്ട ഒന്നും തങ്ങള്‍ക്കില്ല. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്ന എല്ലാ രാജ്യങ്ങളിലേയും നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതോ അതിലേറെ ഉയര്‍ന്നു നില്‍ക്കുന്നതോ ആയ രീതിയില്‍ ഗുണമേന്‍മ ഉറപ്പു നല്‍കുന്ന വിധത്തില്‍ കര്‍ശനമായതാണ് തങ്ങളുടെ പ്രക്രിയകള്‍ എന്നും വക്താവ് ചൂണ്ടിക്കാട്ടി.

Related Topics

Share this story