Times Kerala

കൊവിഡ് വ്യാപനം; എംജി സർവകലാശാല അടച്ചു

 
കൊവിഡ് വ്യാപനം; എംജി സർവകലാശാല അടച്ചു

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു. മെയ് 9 വരെയാണ് ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചത്. ഓൺലൈൻ സേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ ലഭ്യമാവുകയുള്ളൂ എന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇ-മെയിൽ ചെയ്യാവുന്നതാണ്. ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in.

Related Topics

Share this story