Times Kerala

സംസ്ഥാനത്ത് നാളെ മുതൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

 
സംസ്ഥാനത്ത് നാളെ മുതൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. മെയ് 4 മുതൽ 9 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ അനാവശ്യമായി ആരെയും പുറത്തിറങ്ങാൻ അനുവദിക്കില്ല.

അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാനും അനുമതിയില്ല. പാൽ,പച്ചക്കറി, മീൻ,മാംസം,പലചരക്ക് കടകൾ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പറ്റുമെങ്കിൽ രണ്ട് മാസ്കുകളും കയ്യുറകളും ധരിക്കണം.

കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് തടസ്സമില്ല. ആശുപത്രികൾ,മാധ്യമങ്ങൾ, ടെലികോം,ഐ ടി ,പത്ര വിതരണം, ജലവിതരണം,വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. വിവാഹ,സംസ്കാര ചടങ്ങുകൾക്ക് പങ്കെടുക്കാനും കർശന നിയന്ത്രണങ്ങൾ. ഹോട്ടലുകളും റെസ്റ്റോറെന്റുകളിലും ഹോം ഡെലിവറി. ഓട്ടോ,ടാക്സി,ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിന് മാത്രം. ഇത് പോലീസ് പരിശോധിക്കും.

Related Topics

Share this story