Times Kerala

ബി സേഫ് എന്ന് ഓര്‍മിപ്പിച്ച അനുജന്‍, 29 വയസേ ഉണ്ടായിരുന്നുള്ളൂ; കോവിഡ് കൊണ്ടുപോയി; യുവതിയുടെ നൊമ്പര കുറിപ്പ്

 
ബി സേഫ് എന്ന് ഓര്‍മിപ്പിച്ച അനുജന്‍, 29 വയസേ ഉണ്ടായിരുന്നുള്ളൂ; കോവിഡ് കൊണ്ടുപോയി; യുവതിയുടെ നൊമ്പര കുറിപ്പ്

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ചങ്കിടിപ്പേറ്റുന്ന വാര്‍ത്തകളാണ് നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നത്. സുപരിചതങ്ങളായ നിരവധി മുഖങ്ങളും ഈ മഹാമാരി തട്ടിയെടുത്ത് കഴിഞ്ഞു. ഇതിനിടെ ഇത്തരത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അന്നപൂര്‍ണ ലേഖ പിള്ള. അനുജനെ പോലെ കരുതിയ പ്രിയപ്പെട്ടവനെ കോവിഡ് കീഴടക്കിയ സങ്കട കഥയാണ് അന്നപൂര്‍ണയുടെ കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,

Smart and ambitious ആയ ചെറുപ്പക്കാരന്‍. കഴിഞ്ഞ പത്തുവര്ഷത്തിലേറെയായി അനുജനായി കൂടെയുണ്ട്.

ചേച്ചി, പുതിയൊരു സ്ഥലം ഉണ്ട്, അടിപൊളി ഫുഡ് ആണെന്ന് പറഞ്ഞു പുതുരുചികള്‍ പരിചയപ്പെടുത്തി, എന്താവശ്യം പറഞ്ഞാലും അത് നമുക്ക് സെറ്റ് ആക്കാം എന്ന് പറഞ്ഞു, വിവാഹ സമയത്തു അനിയനായി നിന്ന് കൈലാസിനെ സ്വീകരിച്ചു, ഏറ്റവും ഒടുവില്‍ be safe chechi, വീട്ടീന്ന് പുറത്തിറങ്ങല്ലേഎന്നോര്‍മിപ്പിച്ചു, ഇനിയൊരു കൂടിക്കാഴ്ചക്ക് കാത്തിരിക്കാതെ അവന്‍ പോയി.

29 വയസ്സേ ഉണ്ടായിരുന്നുള്ളു, കോവിഡ് ആയിരുന്നു

Related Topics

Share this story