Times Kerala

നസാനിൻ സാഗാരി-റാറ്റ്ക്ലിഫിന്റെ മോചനം ഉറപ്പാക്കാൻ യുകെ 400 മില്യൺ ഡോളർ നൽകുമെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി; വാർത്ത നിരാകരിച്ച് യുകെ അധികൃതർ

 
നസാനിൻ സാഗാരി-റാറ്റ്ക്ലിഫിന്റെ മോചനം ഉറപ്പാക്കാൻ യുകെ 400 മില്യൺ ഡോളർ നൽകുമെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി; വാർത്ത നിരാകരിച്ച് യുകെ അധികൃതർ

ബ്രിട്ടീഷ് -ഇറാനിയൻ സന്നദ്ധ പ്രവർത്തകയായ നസാനിൻ സാഗാരി-റാറ്റ്ക്ലിഫിനെ മോചിപ്പിക്കാനായി യുകെ 400 ദശലക്ഷം ഡോളർ നൽകുമെന്ന ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ അവകാശവാദങ്ങൾ യുകെ അധികൃതർ നിരാകരിച്ചു. ഇറാനെതിരെ ചാരവൃത്തി ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ 2016 മുതൽ തലസ്ഥാനമായ ടെഹ്‌റാനിൽ തടവിലാക്കപ്പെട്ട നസാനിൻ, അഞ്ചുവർഷത്തിനുശേഷം മാർച്ചിലാണ്‌ മോചിതയായത്. എന്നാൽ ഇരു രാജ്യങ്ങളിലെയും പൗരത്വമുള്ള നസാനിന്, 12 വർഷങ്ങൾക്ക് മുൻപ് ലണ്ടനിലെ ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത് ഇറാൻ ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയതിന്റെ പേരിൽ വീണ്ടും ഒരു വർഷത്തേയ്ക്ക് തടവുശിക്ഷ വിധിച്ചിരിയ്ക്കുകയാണ്. കൂടാതെ ഒരു വർഷത്തേയ്ക്ക് ഇറാനിൽ നിന്ന് പുറത്തുകടക്കാനും ഇവർക്കാനുമതിയില്ല. ഇവരെ മോചിപ്പിക്കുന്നതിനുവേണ്ടി അങ്ങേയറ്റം പരിശ്രമിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിട്ടുണ്ട്.

Related Topics

Share this story