Times Kerala

പ്രതിഷേധവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ, രണ്ടു പോലീസുദ്യോഗസ്ഥർക്ക് പരിക്ക്; പ്രീമിയർ ലീഗ് മാറ്റിവച്ചു

 
പ്രതിഷേധവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ, രണ്ടു പോലീസുദ്യോഗസ്ഥർക്ക് പരിക്ക്; പ്രീമിയർ ലീഗ് മാറ്റിവച്ചു

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഓൾഡ് ട്രാഫൊർഡ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. യുണൈറ്റഡ് ക്ലബ്ബിന്റെ ഉടമസ്ഥതയുള്ള ഗ്ലെയ്സർ ഉടമസ്ഥാവകാശം ഒഴിയണമെന്ന ആവശ്യവുമായാണ് ആരാധകർ ബാനറുകളും മുദ്രാവാക്യങ്ങളുമായി ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ചത്. ലിവർപൂളുമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ഗെയിം തുടങ്ങാനിരിക്കെയായിരുന്നു ഈ അപ്രതീക്ഷിതമായ പ്രതിഷേധം. ബാരിക്കേഡുകൾ തകർത്ത് ആർത്തിരമ്പി വന്ന ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി ഉപയോഗിക്കേണ്ടി വന്നു. ചില പ്രതിഷേധക്കാർ, കളിക്കാർ തങ്ങിയിരിക്കുന്ന ഹോട്ടലിനു പുറത്തും ഡ്രസിങ് റൂമിൽ കയറിയും ബഹളമുണ്ടാക്കി. സാഹചര്യം മോശമായതോടെ സുരക്ഷ കണക്കിലെടുത്ത് പ്രീമിയർ ലീഗ് ഗെയിം മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

Related Topics

Share this story