Times Kerala

ഐപിഎൽ; കൊൽക്കത്തയ്ക്ക് ഇന്ന് ജയിക്കണം, പോരാട്ടം കോഹ്ലി പടയ്ക്കു നേരെ

 
ഐപിഎൽ; കൊൽക്കത്തയ്ക്ക് ഇന്ന് ജയിക്കണം, പോരാട്ടം കോഹ്ലി പടയ്ക്കു നേരെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഈ സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. ആദ്യ മത്സരത്തിൽ വിജയം കോഹ്‌ലിപ്പടയ്ക്കായിരുന്നു. അതിനു പകരം ചോദിക്കാനാവും കൊൽക്കത്ത ഇന്നിറങ്ങുക. ഇന്നത്തെ മത്സരം കൊൽക്കത്തയെ സംബന്ധിച്ച് വളരെ നിർണായകമാണ്. കഴിഞ്ഞ ഏഴ് കളികളിൽ അഞ്ചിലും തോറ്റ കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. അതുകൊണ്ടു മത്സരത്തിലേക്ക് തിരിച്ചു വരാൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയിക്കണം. കോഹ്‌ലിയുടെ ബാംഗ്ലൂരാവട്ടെ ഏഴിൽ അഞ്ചും ജയിച്ച് പട്ടികയിൽ മൂന്നാമതാണ്. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.

Related Topics

Share this story