എൽഡിഎഫ് തരംഗത്തിനിടയിലും സണ്ണി ജോസഫിനെ കൈവിടാതെ പേരാവൂർ
May 2, 2021, 21:15 IST
കണ്ണൂർ: ജില്ലയിലെ ശക്തമായ പോരാട്ടം നടന്ന പേരാവൂരിൽ വിജയം ആവർത്തിച്ച് യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ്. എൽഡിഎഫ് സ്ഥാനാർഥി കെ.വി സകീർ ഹുസ്സൈനെയും എൻഡിഎ സ്ഥാനാർഥി സമിത ജയമോഹനെയും പരാജയപ്പെടുത്തിയാണ് സണ്ണിയുടെ വിജയം.സംസ്ഥാനമൊട്ടാകെ എൽഡിഎഫ് തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് സണ്ണി ജോസഫ് മണ്ഡലം പിടിച്ചു നിർത്തിയത്.