Times Kerala

പാലക്കാട് ജില്ലയിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ്‌ 4 വരെ ദീർഘിപ്പിച്ചു

 
പാലക്കാട് ജില്ലയിൽ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ്‌ 4 വരെ ദീർഘിപ്പിച്ചു

പാലക്കാട് : കോവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ജില്ലയിലെ കോവിഡ് -19 തീവ്രബാധിത മേഖലകളായ എട്ട് ഗ്രാമപഞ്ചായത്തുകളിലെ നിരോധനാജ്ഞ മെയ് നാല് വരെ ദീർഘിപ്പിച്ചതായി ജില്ലാ കലക്ടർ മൃണ്മയി ജോഷി ഉത്തരവിട്ടു.

പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ, കൊപ്പം, പരുതൂർ, പല്ലശ്ശന എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലുമാണ് നിരോധനാജ്ഞ നീട്ടിയത്. നിയമം നടപ്പിലാക്കുന്നവർ, അവശ്യ സർവീസുകൾ, സർക്കാർ- പി.എസ്‌.സി പരീക്ഷകൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. മേഖലയിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.

Related Topics

Share this story