Times Kerala

നേമം വീണ്ടും ചുവന്നു; ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ട് ക്ലോസ് ചെയ്ത് ശിവൻകുട്ടി

 
നേമം വീണ്ടും ചുവന്നു; ബിജെപിയുടെ കേരളത്തിലെ ഏക അക്കൗണ്ട് ക്ലോസ് ചെയ്ത് ശിവൻകുട്ടി

തിരുവനന്തപുരം : ബിജെപിയുടെ സംസ്ഥാനത്തെ ഏക അക്കൗണ്ട് പൂട്ടിച്ച് എല്‍ഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. കേരളത്തിലെ ഗുജറാത്ത് എന്ന് ബിജെപി വിശേഷിപ്പിച്ച നേമത്ത് ശക്തരായ ബിജെപിയുടെ കുമ്മനം രാജശേഖരനെയും, യുഡിഎഫിന്റെ കെ. മുരളീധരനെയും പിന്നിലാക്കിയാണ് വി ശിവൻകുട്ടി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.വോട്ട് കച്ചവടാരോപണവും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയവുമടക്കം അവസാന നിമിഷം വരെ മണ്ഡലം ചര്‍ച്ചകളില്‍ സജീവമായിരുന്നു. അതേസമയം, സീറ്റെണ്ണം കൂട്ടാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത കെ സുരേന്ദ്രന് നേമത്തെ തോല്‍വി വലിയ തിരിച്ചടിയാണ്. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ കലാപങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് നേമത്തെ തോല്‍വി.

Related Topics

Share this story