Times Kerala

കോവിഡ് സാഹചര്യത്തിലും ആഫ്രിക്കയിലെ കുട്ടികളെ സഹായിക്കാൻ തന്റെ ചാരിറ്റബിൾ ട്രസ്റ്റിനായതിൽ അഭിമാനമുണ്ടെന്ന് ഹാരി രാജകുമാരൻ

 
കോവിഡ് സാഹചര്യത്തിലും ആഫ്രിക്കയിലെ കുട്ടികളെ സഹായിക്കാൻ തന്റെ ചാരിറ്റബിൾ ട്രസ്റ്റിനായതിൽ അഭിമാനമുണ്ടെന്ന് ഹാരി രാജകുമാരൻ

കോവിഡ് ഭീതി നിലനിൽക്കുമ്പോഴും തന്റെ ചാരിറ്റി സംഘടനയ്ക്ക് ആഫ്രിക്കയിലെ കുഞ്ഞുങ്ങളെ സഹായിക്കാനായതിൽ അഭിമാനമുണ്ടെന്നറിയിച്ച്‌ ഹാരി രാജകുമാരൻ. 2006 ൽ തുടങ്ങിയ ” സെനറ്റബിൾ ചാരിറ്റിയ്ക്ക് ” പ്രവർത്തനം അത്ര എളുപ്പമായിരുന്നില്ലെന്നും ട്രസ്റ്റിന്റെ സഹ സ്ഥാപകനായ അദ്ദേഹം അറിയിച്ചു. ലെസോതോ, ബോട്സ്വാന, മലാവി എന്നിവിടങ്ങളിലെ നിരാലംബരായ കുട്ടികളെ സഹായിക്കാൻവേണ്ടി ട്രസ്റ്റിന് ഒരുപടി മുന്നോട്ടുനിന്ന് പ്രവർത്തിക്കേണ്ടിവന്നു. ഇത് ഞങ്ങളുടെ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും അവരുടെ സർഗ്ഗാത്മകത, അഭിനിവേശം എന്നിവ തെളിയിക്കാനുള്ള സാഹചര്യമായിരുന്നു. കുട്ടികൾക്കും യുവാക്കൾക്കും ആവശ്യമായ സമയത്ത് ഞങ്ങൾക്ക് സഹായം നൽകാനായി എന്നത് സന്തോഷമുളവാക്കുന്നു എന്നുമദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story