Times Kerala

ചികിത്സ നൽകേണ്ട 7 ദിവസം പ്രായമായ കുഞ്ഞിന്റെ രക്ഷിതാക്കളെ തേടി ലണ്ടൻ പോലീസ് സേന

 
ചികിത്സ നൽകേണ്ട 7 ദിവസം പ്രായമായ കുഞ്ഞിന്റെ രക്ഷിതാക്കളെ തേടി ലണ്ടൻ പോലീസ് സേന

ശ്വാസകോശ ചികിത്സ നൽകേണ്ട 7 ദിവസം പ്രായമായ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം നടത്തുകയാണ് ലണ്ടൻ പോലീസ് സേന. “ബേബി ഗ്രഹാം” എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് അവളുടെ അച്ഛനമ്മമാരോടൊത്ത് ഉണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അസറ, മച്ചൽ എബ്രഹാം എന്ന ദമ്പതികളെ വ്യാഴാഴ്ച മുതൽക്കാണ് കാണാതായത്. കുഞ്ഞിന് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ഉടനെത്തന്നെ അത്യാഹിത വിഭാഗത്തിൽ കാണിക്കണമെന്നും ആശുപത്രി അധികൃതർ ദമ്പതികളെ അറിയിച്ചിരുന്നു. ലണ്ടനിലെ സൗത്ത്വാർക്കിലുള്ള വീട് പോലീസ് ഇടയ്ക്കിടെ പരിശോധിക്കുന്നുണ്ടായിരുന്നു. ഇവരെ കാണുകയാണെങ്കിൽ പോലീസിലറിയിക്കാനായി പരിസരവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Topics

Share this story