Times Kerala

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കോഴിക്കോട് ജില്ലയിൽ

 
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കോഴിക്കോട് ജില്ലയിൽ. 4238 കേസുകൾ ഇന്ന് ജില്ലയിൽ സ്ഥിരീകരിച്ചു. തൊട്ട് പിന്നാലെ 3942 കേസുകളുമായി തൃശൂർ ഉണ്ട്. ഇന്ന് ഏറ്റവും കുറവ് കേസുകൾ കാസർഗോഡ് ജില്ലയിൽ സ്ഥിരീകരിച്ചു.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂര്‍ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസര്‍ഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Topics

Share this story