Times Kerala

യൂറോപ്പിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് വീട് വാടകയ്‌ക്കെടുത്ത് ഡച്ച്‌ ദമ്പതികൾ; നിർമ്മാണം പൂർത്തിയാക്കാൻ വെറും 5 ദിവസങ്ങൾ -വീഡിയോ കാണാം

 
യൂറോപ്പിലെ ആദ്യത്തെ ത്രിഡി പ്രിന്റഡ് വീട് വാടകയ്‌ക്കെടുത്ത് ഡച്ച്‌ ദമ്പതികൾ; നിർമ്മാണം പൂർത്തിയാക്കാൻ വെറും 5 ദിവസങ്ങൾ -വീഡിയോ കാണാം

യൂറോപ്പിലെ ആദ്യത്തെഹ് ത്രിഡി പ്രിന്റഡ് വീട് മാസം 700 പൗണ്ടിന് വാടകയ്‌ക്കെടുത്തിരിക്കുകയാണ് ഡച്ച് ദമ്പതികളായ എലിസ് ലൂട്ട്സ്, ഹാരി ഡെക്കേഴ്സ് എന്നിവർ. 94 ചതുരശ്രമീറ്ററുള്ള ഈ വീട് നിർമ്മിച്ചത് വെറും 120 മണിക്കൂറുകൾ (അഞ്ച് ദിവസങ്ങൾ) കൊണ്ടാണ്. പുതിയ സാങ്കേതിക വിദ്യയായ ത്രിഡി പ്രിന്റിങ് ഉപയോഗിച്ചാണ് വീട് പണികഴിപ്പിച്ചിരിക്കുന്നത്. വളരെ വ്യക്തമായി കാണാവുന്ന കോൺക്രീറ്റിന്റെ നിരവധി അടുക്കുകൾ കൊണ്ടാണ് ഈ വീടിന്റെ നിർമ്മിതി. ടൂത്ത്പേസ്റ്റിന്റെ രൂപത്തിലുള്ള കോൺക്രീറ്റ് മിശ്രിതം ഒരു മെഷിനിന്റെ സഹായത്താൽ ഒന്നിനുമുകളിൽ ഒന്നായുള്ള അടുക്കുകളായി ഒഴിച്ചുകൊണ്ട് പല ഭാഗങ്ങളായി നിർമ്മിച്ചെടുക്കുന്നത് ഫാക്ടറിയിൽ വച്ചാണ്. പിന്നീട് ഇത് വീട് സ്ഥാപിക്കേണ്ട സ്ഥലത്തേയ്ക്ക് കൊണ്ടുവന്നു മണ്ണിലുറപ്പിക്കുന്നു. ഐൻ‌ഹോവന്റെ സാങ്കേതിക സർവ്വകലാശാലയും പ്രോജക്ട് മൈൽസ്റ്റോൺ എന്ന നിർമ്മാണ കമ്പനിയും സംയുക്തമായി ചേർന്നാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സാധാരണയായി ഇതേ വലിപ്പത്തിലുള്ള വീട് നിർമ്മിക്കാൻ വേണ്ട ചെലവിനേകാലും സമയത്തേക്കാളും കുറവാണ് ഇത്തരത്തിലൊന്നിന്.

Related Topics

Share this story