Times Kerala

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താനില്ല ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

 
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താനില്ല ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറാന്‍ അനുവദിക്കണമെന്നും മറ്റൊരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് തുടരുന്ന കാര്യത്തില്‍ ഉള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. എസ്സി-എസ്.ടി, ഓ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സാധ്യത പട്ടികയില്‍ മുമ്ബില്‍ നിന്നിരുന്നത് കര്‍ണാകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താനില്ലെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Related Topics

Share this story