Times Kerala

തുടർ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; 91 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ്; മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരും ലീഡ് ചെയ്യുന്നു

 
തുടർ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; 91 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ്; മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരും ലീഡ് ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. 91 സീറ്റുകളിലാണ് നിലവിൽ ഇടത്പക്ഷം മുന്നിട്ട് നില്‍ക്കുന്നത്. 46 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂര്‍,പാലക്കാട്, നേമം എന്നീ മണ്ഡലങ്ങളില്‍ ബിജെപി മുന്നിട്ട് നിക്കുന്നുവെങ്കിലും തൃശൂരില്‍ലീഡ് നില മാറി മറിയുന്ന നിലയിലാണ്. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ മലപ്പുറത്ത് നാലിടങ്ങില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്നിട്ട് നില്‍ക്കാനായത്. മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.

Related Topics

Share this story