Times Kerala

ബിഎംഡബ്ല്യുവിന് ഗ്യാസ് വാങ്ങുവാനായി കോഴികളെയും താറാവുകളെയും മോഷ്ടിച്ച വാഹനയുടമ പോലീസ് പിടിയിൽ

 
ബിഎംഡബ്ല്യുവിന് ഗ്യാസ് വാങ്ങുവാനായി കോഴികളെയും താറാവുകളെയും മോഷ്ടിച്ച വാഹനയുടമ പോലീസ് പിടിയിൽ

ബീജിങ് : ബിഎംഡബ്ല്യുവിന് ഗ്യാസ് വാങ്ങുവാനായി നിരവധി കോഴികളെയും താറാവുകളെയും മോഷ്ടിച്ച വാഹനയുടമ അറസ്റ്റില്‍. ചൈനയിലെ സിചുവാന്‍ പ്രവശ്യയിലെ കോടീശ്വരനായിരുന്ന ക്വിയാങ് ആണ് പൊലീസ് പിടിയിലായത്. രണ്ട് കോടിയിലധികം രൂപ മുടക്കി വാങ്ങിയ ബിഎംഡബ്ല്യുവിന് ഇന്ധനക്ഷമത കുറവായതുകൊണ്ടാണ് ഗ്യാസടിക്കാന്‍ മോഷണത്തിനിറങ്ങിയതെന്ന് ക്വിയാങ് പറയുന്നു.

സമീപ പ്രദേശങ്ങളിലെ വീടുകളിലെയും കൃഷിയിടങ്ങളിലെയും കോഴികളെയും താറാവുകളെയും മോഷ്ടിച്ച്‌ സ്വന്തം വീട്ടില്‍ ഏതാനും നാളുകള്‍ വളര്‍ത്തിയശേഷം വില്‍ക്കുന്നതായാരുന്നു ക്വിയാങ്ങിന്റെ രീതി. ഏതാനും നാളുകളായി ഈ പ്രദേശത്തുള്ള വീടുകളില്‍ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പോലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ ഒരാള്‍ ഗ്രാമത്തില്‍ കൂടി അസമയത്ത് കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഈ ബൈക്ക് ധിനകനെന്ന് അറിയപ്പെടുന്ന ക്വിയാങിന്റെ വീട്ടിലേക്കാണ് പോകുന്നതെന്ന് കണ്ടെത്തിയത് .

പിന്നീട് ഈ വീടും നിരീക്ഷിക്കണത്തിലായതോടെ സ്ഥിരമായി കോഴി കച്ചവടക്കാര്‍ എത്തുന്നുണ്ടെന്ന് അറിഞ്ഞു. അന്വേഷണത്തില്‍ ഈ കച്ചവടക്കാര്‍ക്ക് മോഷണവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. വീട്ടുടമ വളര്‍ത്തി വില്‍ക്കുന്ന കോഴികളാണിതെന്നായിരുന്നു അവരുടെ വിശ്വാസം. തുടര്‍ന്ന് വീട്ടുടമസ്ഥനെ ചോദ്യം ചെയ്യുവാനായി പൊലീസ് എത്തിയെങ്കിലും തന്റെ ആഡംബര വാഹനത്തില്‍ തന്നെ ക്വിയാങ് കടന്നുകളഞ്ഞു. പൊലീസിനെ വെട്ടിച്ച്‌ പാഞ്ഞ ക്വിയാങ് രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ പിടിയിലാവുകയായിരുന്നു. വീടിനുള്ളില്‍ ക്വിയാങ് സൂക്ഷിച്ചിട്ടിരുന്ന നിരവധി കോഴികളെയും താറാവുകളെയും പൊലീസ് കണ്ടെത്തുകയും ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍, തന്റെ ബിഎംഡബ്ല്യുവിന് ഗ്യാസ് വാങ്ങുവാനാണ് കോഴികളെ മോഷ്ടിച്ചതെന്ന് ക്വിയാങ് പൊലീസിനോട് സമ്മതിച്ചു. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് താന്‍ കാറിനുള്ള ഗ്യാസ് വാങ്ങുന്നതെന്നും ക്വിയാങ് പറഞ്ഞു. മോഷണ കുറ്റം ചുമത്തപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ ജയിലിലാണ്.

Related Topics

Share this story