Times Kerala

ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ട വാര്‍ത്ത തള്ളി സുഷമ സ്വരാജ്

 
ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ട വാര്‍ത്ത തള്ളി സുഷമ സ്വരാജ്

ന്യൂഡൽഹി: ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ട വാര്‍ത്ത തള്ളി മുതിര്‍ന്ന ബി.ജെ.പി നേതാവും വിദേശ കാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട സുഷമയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തതിന് ശേഷമാണ് അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് സുഷമ രംഗത്തെത്തിയത്.

‘വിദേശകാര്യമന്ത്രി പദവിയില്‍ നിന്ന് രാജി വെയ്ക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഇതു മതിയായിരുന്നു ട്വിറ്ററിന് തന്നെ ആന്ധ്രാപ്രദേശിലെ ഗവര്‍ണറായി നിയമിക്കാന്‍’ – സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

Related Topics

Share this story