Times Kerala

കോവിഡിൽ നിന്ന് ഞാനും കുടുംബവും മോചിതരായി; സന്തോഷം പങ്കുവെച്ച് സമീറ റെഡ്‌ഡി

 
കോവിഡിൽ  നിന്ന് ഞാനും കുടുംബവും മോചിതരായി; സന്തോഷം പങ്കുവെച്ച് സമീറ റെഡ്‌ഡി

കോവിഡിൽ നിന്ന് മോചിതയായ സന്തോഷം പങ്കുവെച്ച് നടി സമീറ റെഡ്‌ഡി. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താനും കുടുംബവും കോവിഡിൽ നിന്ന് മോചിതരായ വിവരം താരം അറിയിച്ചത്. സമീറയ്ക്കും ഭർത്താവ് അക്ഷയ് വർദെ, മക്കളായ നൈറ വർദെ, ഹൻസ് വർദെ എന്നിവർക്ക് ഏപ്രിലിലായിരുന്നു കോവിഡ് ബാധിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ കുറെ അനുഭവിച്ചുവെന്നും ഇപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടെന്നും താരം പറഞ്ഞു. ഒരു പരിധി വരെ പെട്ടെന്ന് രോഗത്തിൽ നിന്നും മുക്തയാവാൻ യോഗ തന്നെ സഹായിച്ചുവെന്നും സമീറ അറിയിച്ചു. ഏവരോടും വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണെന്നും അത് ചെയ്യുവാനും താരം ആവശ്യപ്പെട്ടു. കൂടാതെ സുരക്ഷിതരായിരിക്കുവാനും തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചതിൽ നന്ദിയും സമീറ അറിയിച്ചു

 

View this post on Instagram

 

A post shared by Sameera Reddy (@reddysameera)

Related Topics

Share this story