Times Kerala

ലോകകപ്പ്: ബ്രിസ്റ്റോളില്‍ ഇന്ന് ഏഷ്യന്‍ പടക്കുതിരകളുടെ പോരാട്ടം

 
ലോകകപ്പ്: ബ്രിസ്റ്റോളില്‍ ഇന്ന് ഏഷ്യന്‍ പടക്കുതിരകളുടെ പോരാട്ടം

ബ്രിസ്‌റ്റോള്‍: ലോകകപ്പില്‍ ഏഷ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ബംഗ്ലാദേശ് ഇന്ന് ശ്രീലങ്കയെ നേരിടും. ഇരുടീമുകള്‍ക്കും നിര്‍ണായക മത്സരമാണിത്. ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ പരാജയം രുചിച്ചിരുന്നു. അതേസമയം ശ്രീലങ്ക ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ അവസാന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത് ലങ്കയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Related Topics

Share this story