chem

ലോകകപ്പ്: ഇന്ത്യ ഓസീസിനോട് എട്ടുനിലയില്‍ പൊട്ടുമെന്ന് വോന്‍; ട്രോളിക്കൊന്ന് ഇന്ത്യൻ ആരാധകർ

ലണ്ടന്‍: ലോകകപ്പ് പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍. കഴിഞ്ഞ ദിവസം മൈക്കല്‍ വോനെ പുകഴ്ത്തിയ ഇന്ത്യന്‍ ആരാധകര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു മൈക്കല്‍ വോന്റെ പ്രവചനം. ഇതിന് പിന്നാലെ ചിലര്‍ മറുപടി നല്‍കിയെങ്കിലും മത്സരം ശേഷം ഇന്ത്യന്‍ ആരാധകര്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു.ഓസ്‌ട്രേലിയ എളുപ്പത്തില്‍ ജയിക്കുമെന്ന പ്രവചനമാണ് വോന്‍ നടത്തിയത്. മക്കല്ലത്തിനും അശ്വിനും പിന്നാലെ വോന്‍ നടത്തിയ പ്രവചനം തീര്‍ത്തും പാളിയിരിക്കുകയാണ്. മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. എന്തൊരു കൃത്യതയാണ് നിങ്ങളുടെ പ്രവചനമെന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പരിഹാസം.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.