Times Kerala

കോവിഡ് വ്യാപനം; ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

 
കോവിഡ് വ്യാപനം; ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

ഡൽഹി: കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിലവിലുള്ള ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഓക്സിജന്‍ ക്ഷാമവും കൊവിഡ് വ്യാപനവും മരണവും വര്‍ധിചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.അതേസമയം, ഓക്സിജന്‍ പ്രതിസന്ധിയെ തുടർന്ന് ഇന്നും മരണങ്ങൾ സംഭവിച്ച സംസ്ഥാനമാണ് ഡെൽഹി. ഡോക്ടർ അടക്കം എട്ടുപേരാണ് ഇന്ന് ഓക്സിജൻ ലഭിക്കാതെ ജീവൻ വെടിഞ്ഞത്.

Related Topics

Share this story