Times Kerala

കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ

 
കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിലവിലെ സാഹചര്യത്തിൽ റൂറൽ പരിധിയിൽ കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ലെന്നും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ലെന്നും അധികൃതർ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഹ്ലാദപ്രകടനങ്ങൾ ബൈക്ക് റാലി, ഡി.ജെ എന്നിവ നടത്താൻ പാടില്ല. കണ്ടെയ്മെന്‍റ്, ക്രിട്ടിക്കൽ കണ്ടെയ്മെന്‍റ് സോണുകളിലും, ടി.പി.ആർ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും.അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിവ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Related Topics

Share this story