Times Kerala

‘പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി’;മേയർ ആര്യ രാജേന്ദ്രന്റെ വിവാദ പോസ്റ്റിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി

 
‘പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി’;മേയർ ആര്യ രാജേന്ദ്രന്റെ വിവാദ പോസ്റ്റിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി

തിരുവനന്തപുരം തൈക്കാട്‌ ശാന്തികവാടത്തിൽ പുതുതായി നിർമ്മിച്ച ഗ്യാസ് ശ്മാശാനത്തിനെക്കുറിച്ചുള്ള വിവാദ പോസ്റ്റിനെതിരെ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി .ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി മേയറെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത് .

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് :

നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷൻ ഷോപ്പിൽ നല്ല ഭക്ഷ്യ പദാർത്ഥങ്ങളുണ്ട്,കുടംബശ്രി ഹോട്ടലുകളിൽ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ അപ്പുറമാണ്..മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും…അല്ലെങ്കിൽ ഈ മഹാമാരിയുടെ കാലത്ത് ഉത്തരേന്ത്യയിലേ തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും…സ്വന്തക്കാരുടെ ശവങ്ങൾ സൈക്കളിലുന്തി തളർന്ന് വഴിയരികിൽ ഹൃദയം തകർന്ന് ഇരിക്കേണ്ടി വരും…പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി …ആധുനിക കേരളത്തിന് നിങ്ങളിൽ പ്രതീക്ഷയുണ്ട്…നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം…

Related Topics

Share this story