Times Kerala

ഡ​ൽ​ഹി​യി​ലെ ബ​ത്ര ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം; 12 പേർക്ക് ദാരുണാന്ത്യം

 
ഡ​ൽ​ഹി​യി​ലെ ബ​ത്ര ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം; 12 പേർക്ക് ദാരുണാന്ത്യം

ന്യൂ​ഡ​ൽ​ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡ​ൽ​ഹി​യി​ലെ ബ​ത്ര ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ 12 രോ​ഗി​ക​ൾ മരിച്ചു. ബത്ര ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രോഗികൾ മരിക്കാനിടയായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 327 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് നിലവിൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ളതെന്നും അതിൽ 8 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​വു​മാ​ണെ​ന്നും ആ​ശു​പ​ത്രി അധികൃതർ അറിയിച്ചു. അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ 490 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ ഇ​ന്ന് ത​ന്നെ ന​ൽ​ക​ണ​മെ​ന്നും അല്ലാത്തപക്ഷം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

Related Topics

Share this story