Times Kerala

ബെനിൻ സാമ്രാജ്യത്തിലെ 440 വെങ്കല പ്രതിമകൾ നൈജീരിയയ്ക് തിരികെ നൽകുമെന്ന് ജർമനി ; ബ്രിട്ടീഷ് സൈനികർ അപഹരിച്ചത് 125 വർഷങ്ങൾക്ക് മുൻപ്

 
ബെനിൻ സാമ്രാജ്യത്തിലെ 440 വെങ്കല പ്രതിമകൾ നൈജീരിയയ്ക് തിരികെ നൽകുമെന്ന് ജർമനി ; ബ്രിട്ടീഷ് സൈനികർ അപഹരിച്ചത് 125 വർഷങ്ങൾക്ക് മുൻപ്

ആഫ്രിക്കയുടെ തനത് കലാചാതുര്യത്തെ എടുത്തുകാട്ടുന്ന 440 വെങ്കല പ്രതിമകൾ നൈജീരിയക്ക് തിരികെ നൽകുമെന്ന് ജർമനി അറിയിച്ചു. ഇപ്പോൾ നൈജീരിയ എന്നറിയപ്പെടുന്ന പുരാതന ബെനിൻ സാമ്രാജ്യത്തെ അലങ്കരിച്ചിരുന്ന ആയിരത്തോളം പ്രതിമകളിൽ ഉൾപ്പെട്ടവയാണിവ. 1897 ൽ ബ്രിട്ടീഷ് സേന ബെനിൻ സാമ്രാജ്യം പിടിച്ചടക്കിയപ്പോൾ ഇവയെല്ലാം അപഹരിക്കപ്പെട്ടു. പിന്നീട് യൂറോപ്പിലും അമേരിക്കയിലും പല മ്യുസിയങ്ങളിൽ ഇവ സ്ഥാനം പിടിച്ചു. സാംസ്കാരിക നിധികൾ മോഷ്ടിക്കപ്പെട്ടവരുടെ പിൻഗാമികളുമായി ധാരണയും അനുരഞ്ജനവും സ്ഥാപിക്കാനായി അവരുടെ ശേഖരം 2022 ഓടെ നൈജീരിയയിലേക്ക് തിരികെ നൽകുമെന്ന് ജർമ്മനിയിലെ സാംസ്കാരിക മന്ത്രി മോണിക്ക ഗ്രൂട്ടേഴ്‌സ് ഇന്നലെ പ്രഖ്യാപിച്ചു.

Related Topics

Share this story