Times Kerala

കോട്ടയം ജില്ലയില്‍ 2515 പേർക്ക് കോവിഡ്

 
കോട്ടയം ജില്ലയില്‍ 2515 പേർക്ക് കോവിഡ്

കോട്ടയം : ജില്ലയില്‍ പുതിയതായി 2515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2506 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 11710 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 21.47 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1190 പുരുഷന്‍മാരും 1037 സ്ത്രീകളും 288 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1903 പേര്‍ രോഗമുക്തരായി. 14825 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 124034 പേര്‍ കോവിഡ് ബാധിതരായി. 108236 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60569 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

Related Topics

Share this story