Times Kerala

ആഫ്രിക്കൻ സുലു വംശ രാജ്ഞി നിര്യാതയായി; രാജാവിന്റെ മരണത്തിന് ആഴ്ചകൾക്കു ശേഷമുള്ള ഈ ദുഃഖവാർത്തയിൽ നിഴലിക്കുന്ന ദുരൂഹതകൾ നിഷേധിച്ച്‌ അധികാരികൾ

 
ആഫ്രിക്കൻ സുലു വംശ രാജ്ഞി നിര്യാതയായി; രാജാവിന്റെ മരണത്തിന് ആഴ്ചകൾക്കു ശേഷമുള്ള ഈ ദുഃഖവാർത്തയിൽ നിഴലിക്കുന്ന ദുരൂഹതകൾ നിഷേധിച്ച്‌ അധികാരികൾ

ആഫ്രിക്കയിലെ സുലു വംശ രാജാവ് ഗുഡ്‌വിൽ സ്വെലിത്തിനി നിര്യാതനായി ആഴ്ചകൾക്കകം രാഞ്ജിയുടെയും മരണവാർത്ത. വെള്ളിയാഴ്ചയായിരുന്നു രാഞ്ജിയുടെ പെട്ടെന്നുള്ള നിര്യാണം. വിഷമുള്ളിൽച്ചെന്ന് മരണപ്പെട്ടതാണെന്ന ദുരൂഹതകൾ നിഷേധിച്ചിരിക്കുകയാണ് സുലു ചക്രവർത്തി മംഗോസുത്തു ബുത്തലെസിയുടെ പ്രധാനമന്ത്രിയടക്കമുള്ള അധികാരികൾ. എന്നാൽ പെട്ടെന്നുള്ള രാഞ്ജിയുടെ മരണം നടുക്കമുണ്ടാക്കിയെന്നും മരണത്തിന്റെ യാഥാർത്ഥകാരണം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് 12 ന് രാജാവിന്റെ നിര്യാണത്തിനുശേഷം വംശീയ സംഘത്തിന്റെ ഇടക്കാല നേതാവായിരുന്നു 65 കാരിയായ മാന്ത്ഫോംബി രാജ്ഞി.

Related Topics

Share this story